Newsskerala

നടന്‍ സന്തോഷ് കെ. നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: ചലച്ചിത്ര, സീരിയല്‍ താരം  സന്തോഷ് കെ. നായര്‍ (65)വാഹനാപകടത്തില്‍ മരിച്ചു. അടൂര്‍ എം.സി. റോഡില്‍ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യയ്ക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന്  രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യ രാജലക്ഷ്മിയും. സന്തോഷാണ് വാഹനം ഓടിച്ചത്. നടന്‍ സഞ്ചരിച്ച ഇന്നോവ കാര്‍ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാര്‍ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവര്‍ക്കും പരിക്കുണ്ട്. വില്ലനായും കൊമേഡിയനായും സഹനടനായും നായകനായും നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടേയാണ് സിനിമാ അരങ്ങേറ്റം. 1982 മുതല്‍ അഭിനയരംഗത്ത് സജീവമാണ്. ഇരുപതാം നൂറ്റാണ്ടില്‍ മോഹന്‍ലാലിനൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടമാണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *