Newsskerala

വി.ഡി.സതീശനെ വരവേല്‍ക്കാന്‍ കൊച്ചിയില്‍ ആയിരങ്ങളെത്തി

കൊച്ചി: എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വന്‍ വരവേല്‍പ്പ്. തിരുവനന്തപുരത്ത് നിന്നും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതില്‍ വന്നിറങ്ങിയ നേതാവിനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. കെഎസ് യു, യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നത്. വി.ഡി. സതീശനെ ചുമലിലേറ്റി മുദ്രാവാക്യം വിളികളോടെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന്റെ  പുറത്തെത്തിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *