Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

കെ – റെയിൽ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി

തൃശൂർ: നിർദ്ദിഷ്ട കെ – റെയിൽ സിൽവർലൈൻ സെമി സ്പീഡ് റെയിൽവേ പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധനയോ സർവ്വേ നടപടികളോ തൃശ്ശൂർ ജില്ലയിൽ നടത്താൻ അനുവദിക്കില്ലെന്ന് തൃശൂർ എം.പി ടി.എൻ. പ്രതാപൻ.  കെ – റെയിൽ പദ്ധതിമൂലം വീടും മറ്റു ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരുടെ കളക്ടറേറ്റ് ധർണ ഇന്ന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടി.എൻ. പ്രതാപൻ. പദ്ധതിയുടെ സർവേയ്ക്കും മണ്ണുപരിശോധനക്കു മായി ഉദ്യോഗസ്ഥരെ തൃശ്ശൂരിൽ കാൽ കുത്തുവാൻ അനുവദിക്കില്ലെന്നും എം.പി. പറഞ്ഞു.  പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ …

കെ – റെയിൽ ധർണ്ണയിൽ പ്രതിഷേധം ഇരമ്പി Read More »

അഭിനയ കൊടുമുടി വിട വാങ്ങി

കൊച്ചി: മലയാളത്തിൻറെ അതുല്യ നടൻ നെടുമുടി വേണു ഇനി ഓർമ്മ. ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അരനൂറ്റാണ്ട് നീണ്ടുനിന്ന അഭിനയ സപര്യയിൽ  മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച നെടുമുടി അവസാനം അഭിനയിച്ച ചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം  ആരായിരുന്നു.ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെയാണ് നെടുമുടി വെള്ളിത്തിരയിലെത്തിയത്. Photo Credit: Twitter

സി.എസ്.ബി സമരം ശക്തമാക്കും: സമര സമിതി

തൃശൂർ: സി.എസ്.ബി ബാങ്ക് വിദേശ ബാങ്കായതിനെ തുടർന്ന് ബാങ്കിൽ നടന്നു വരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾ ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയും സഹായവുമായി  സംസ്ഥാന തല സമരസഹായ സമിതി നിലവിൽ വന്നു. തൃശ്ശൂരിൽ ചേർന്ന ജനകീയ കൺവെൻഷൻ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.  . മുഴുവൻ ജനവിഭാഗങ്ങളുടെയും  ഐക്യം സാധ്യമാക്കി സി.എസ്.ബി സമരത്തെ വിജയിപ്പിക്കണമെന്ന് കെ. ചന്ദ്രൻപിള്ള  ആവശ്യപ്പെട്ടു. മുൻ മേയർ ഐ.പി. പോൾ, …

സി.എസ്.ബി സമരം ശക്തമാക്കും: സമര സമിതി Read More »

ജനകീയ പ്രക്ഷോഭത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേ തുടങ്ങി

തൃശൂര്‍: സ്ഥലമെടുപ്പിനുള്ള  നീക്കം റെയില്‍വേ മന്ത്രാലയത്തെ കബളിപ്പിക്കാനുള്ള നടപടിയാണെന്ന ആരോപണം ശക്തമായിരിക്കേ കേരള സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്കായി ( സില്‍വര്‍ ലൈന്‍) സര്‍വേ തുടങ്ങി. മൂന്ന് ജില്ലകളില്‍ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സ്ഥലമെടുക്കുന്നതിനുള്ള സര്‍വേ നടത്തുന്നത്.  ജനങ്ങളുടെ എതിര്‍പ്പ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്ഥലമെടുക്കുന്നത്. അതേസമയം സില്‍വര്‍ പദ്ധതി അശാസ്ത്രീയമെന്നും, ഗുരുതരപരിസ്ഥിതി ആഘാതത്തിന് ഇടയാക്കുമെന്നും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരസമിതി പറയുന്നു. …

ജനകീയ പ്രക്ഷോഭത്തിനിടെ സില്‍വര്‍ ലൈന്‍ സര്‍വേ തുടങ്ങി Read More »

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ

എടപ്പാൾ: നാടിന് നന്മയുടെ വെളിച്ചം പകർന്നവരാണ് കവികൾ എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. മഹാകവി അക്കിത്തം വാർഷികത്തിെൻ്റ ഭാഗമായി നിളാ വിചാരവേദി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠം ഹാളിൽ നടന്ന അക്കിത്തം സ്മൃതി പൊന്നാനി കളരി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.  മഹത്തരമായ ചിന്തകളാൽ കവികൾ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും, പ്രതിഫലിപ്പിക്കുകയും ചെയ്തു. മഹാകവിയുടെ പ്രവർത്തനങ്ങളെ നമിക്കുന്നു, തലമുറ അദ്ദേഹത്തിൻ്റെ ചെയ്തികളെ മറ്റുള്ളവരിരിലേക്ക് പകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വള്ളത്തോൾ വിദ്യാപീഠം സെക്രട്ടറി ചാത്തനാത്ത് അച്യുതനുണ്ണി അദ്യക്ഷനായി, പ്രജ്ഞാ പ്രവാഹ് ദേശിയ ഓർഗ്ഗനൈസിഗ് സെക്രട്ടറി …

നാടിന് വെളിച്ചം പകർന്നത് കവികൾ: ഗവർണ്ണർ Read More »

ആഢംബരകപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖാന്‍റെ മകന്‍റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തി

കൊച്ചി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റില്‍. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയത ശേഷാണ് ആര്യന്‍ ഖാന്റൈ അറസ്റ്റ്  നര്‍ക്കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയത്.  കൂടാതെ വ്യവസായ പ്രമുഖന്റെ പെണ്‍മക്കളും അറസ്റ്റിലായി. ഇവര്‍ ഡല്‍ഹി സ്വദേശികളാണെന്നാണ് വിവരം. ആര്യന്‍ ഖാനെ റേവ് പാര്‍ട്ടിയിലേക്ക് സംഘാടകര്‍ അതിഥിയായി നേരിട്ട് ക്ഷണിച്ചതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞ എന്‍.സി.ബി …

ആഢംബരകപ്പലില്‍ ലഹരിപാര്‍ട്ടി; ഷാരൂഖാന്‍റെ മകന്‍റെ അറസ്റ്റ് എന്‍.സി.ബി രേഖപ്പെടുത്തി Read More »

ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയത്തോടെ മമത

കൊച്ചി: ഭാഭാനിപുർ ഉപതെരഞ്ഞെടുപ്പിൽ ഇരട്ടി ഭൂരിപക്ഷത്തോടെ തൃണമൂൽ കോൺഗ്രസ് നേതാവും    പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിജയിച്ചു. 58,832 വോട്ടിന് ഭൂരിപക്ഷത്തോടെയാണ മമതയുടെ വിജയം. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. Photo Credit: Twitter

ഏത് അന്വേഷണവും നേരിടാന്‍ തയ്യാർ …..

കണ്ണൂര്‍: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ടും മുന്‍ ഡ്രൈവര്‍ ഉന്നയിച്ച ആരോപണങ്ങളിലും ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണമാണ് താനും അഗ്രഹിക്കുന്നത്. പുകമറയില്‍ നില്‍ക്കാന്‍ താത്പര്യമില്ല. സംശുദ്ധമായ പൊതുപ്രവര്‍ത്തനമാണ് തന്റേത്. വേട്ടയാടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെയും അദ്ദേഹം സ്വാഗതം ചെയ്തു.  Photo Credit: Face Book

രക്തധമനികള്‍ മുറിഞ്ഞത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്നിതിനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനയുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിതിനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.   നിതിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്‍കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയില്‍നിന്നാണ് ബ്ലേഡ് വാങ്ങിയത്. ഈ …

രക്തധമനികള്‍ മുറിഞ്ഞത് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്നിതിനയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി Read More »

കോഴിക്കോട് കാശ്യപ ആശ്രമം കേന്ദ്രമാക്കി ലക്ഷങ്ങളുടെ ക്രൗഡ് ഫണ്ടിംഗ് തട്ടിപ്പ് നടന്നതായി പരാതി

കൊച്ചി: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാശ്യപ ആശ്രമം കേന്ദ്രമാക്കി ലക്ഷങ്ങളുടെ  ക്രൗഡ് ഫണ്ടിംഗ്  തട്ടിപ്പ് നടന്നതായി പരാതി. ആശ്രമത്തിലെ മുന്‍ ജീവനക്കാരനാണ് തെളിവുകള്‍ സഹിതം തട്ടിപ്പിനെതിരേ രംഗത്തെത്തിയിരിക്കുന്നത്.  തന്റെ ഹൃദയരോഗ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിനലൂടെ പിരിച്ച പണത്തില്‍ തട്ടിപ്പ് നടത്തിയെന്നാണ് മുന്‍ ജീവനക്കാരനായ രാജന്‍.സി.നടേരിയുടെ ആരോപണം. ആശ്രമത്തിലെ ജീവനക്കാരനായിരുന്ന രാജന് കഴിഞ്ഞ വര്‍ഷമായിരുന്നു ഹൃദയാഘാതം ഉണ്ടായത്. രണ്ട് ശസ്ത്രക്രിയകള്‍ക്കായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപ വേണ്ടി വരുമെന്ന് പറഞ്ഞാണ് ആശ്രമം ചികിൽസ സഹായം ബന്ധപ്പെട്ടവരിൽ നിന്ന് ആവശ്യപ്പെട്ടത്‌. …

കോഴിക്കോട് കാശ്യപ ആശ്രമം കേന്ദ്രമാക്കി ലക്ഷങ്ങളുടെ ക്രൗഡ് ഫണ്ടിംഗ് തട്ടിപ്പ് നടന്നതായി പരാതി Read More »

ജയസൂര്യ നായകനായ ‘സണ്ണി ‘ സജീവന്‍ അന്തിക്കാടിന്റെ ‘ടോള്‍ഫ്രീ’യും തമ്മിൽ …..

തൃശൂര്‍: ഏറെ സവിശേഷതകളോടെ നിര്‍മ്മിച്ച ‘ ടോള്‍ഫ്രീ ‘ യെന്ന സിനിമയുമായുള്ള സാദൃശ്യമുള്ളത്തോടെ റിലീസ് ചെയ്ത ജയസൂര്യ നായകനായ ‘ സണ്ണി ‘ എന്ന സിനിമയ്‌ക്കെതിരെ മറ്റൊരു സിനിമയുടെ സംവിധായകന്‍ രംഗത്ത്.   ടോള്‍ ഫ്രീയുടെ സംവിധായകനായ സജീവന്‍ അന്തിക്കാടാണ് തൃശൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ 23നാണ് ആമസോണ്‍ പ്രൈമില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ‘സണ്ണി’ റിലീസ് ചെയ്തത്. ടോള്‍ ഫ്രീ എന്ന തങ്ങളുടെ സിനിമ തിയ്യറ്ററുകള്‍ തുറക്കുമ്പോള്‍ മാത്രമാണ് റിലീസ് ചെയ്യുകയെന്നും, തങ്ങളുടെ സിനിമയുടെ മൗലികത വെളിപ്പെടുത്തുന്നതിനാണ് …

ജയസൂര്യ നായകനായ ‘സണ്ണി ‘ സജീവന്‍ അന്തിക്കാടിന്റെ ‘ടോള്‍ഫ്രീ’യും തമ്മിൽ ….. Read More »

സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് തീരാബാധ്യത, കേരളത്തെ വന്‍ കടക്കെണിയിലാക്കുമെന്നും ആരോപണം

നിയമപോരാട്ടത്തിന് ഒരുങ്ങി കെ-റെയില്‍ സില്‍വര്‍ ലയിന്‍ വിരുദ്ധസമരസമിതി തൃശൂര്‍: കേരളത്തില്‍ നടപ്പാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ 64,000 കോടിയുടെ സില്‍വര്‍ ലൈന്‍ ( കെ-റെയില്‍ സെമി ഹൈസ്പീഡ് റെയില്‍ ) പ്രോജക്ടിനെതിരേ  കെ-റെയില്‍ സില്‍വര്‍ ലയിന്‍ വിരുദ്ധസമര സമിതി നിയമപോരാട്ടത്തിലേക്ക്.  സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക്് യാതൊരു പ്രയോജനമില്ലാത്തതും, നിലവിലെ റെയില്‍ സംവി്ധാനവുമായി യാതൊരു ബന്ധമില്ലാത്തതുമായ റെയില്‍ മാത്രമാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള  സില്‍വര്‍ ലൈന്‍ എന്ന്  സമരസമിതി ചൂണ്ടിക്കാട്ടുന്നു. കിലോ മീറ്ററിന് 2.75 രൂപയായിരിക്കും  മിനിമം യാത്രാക്കൂലി. …

സില്‍വര്‍ ലൈന്‍ പദ്ധതി നാടിന് തീരാബാധ്യത, കേരളത്തെ വന്‍ കടക്കെണിയിലാക്കുമെന്നും ആരോപണം Read More »

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. റോയ് (82) അന്തരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കൊച്ചിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗളം പത്രത്തിന്റെ ജനറൽ എഡിറ്റർ എന്ന നിലയിൽ വിരമിച്ചു. കേരളഭൂഷണം, ദി ഹിന്ദു, ബിസിനസ് ടൈംസ്, യു.എൻ.ഐ എന്നീ മാധ്യമങ്ങൾക്കായി പ്രവർത്തിച്ചു.  1961ൽ മഹാരാജാസ് കോളേജിൽ എം.എ ക്ക് പഠിക്കവെ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമ രംഗത്തെത്തി. പിന്നീട് അര നൂറ്റാണ്ടുകാലം പത്രപ്രവർത്തന രംഗത്ത് സജീവമായി …

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം. റോയ് അന്തരിച്ചു Read More »

വാക്ക് പാലിച്ച് സുരേഷ് ഗോപി; ശക്തൻ മാർക്കറ്റിനായി 10 കോടി രൂപയുടെ വൻ പദ്ധതി

തൃശൂർ: ഏപ്രിലിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തൃശൂരിലെ ശക്തൻ മീൻ മാർക്കറ്റിലെത്തിയപ്പോൾ അവിടത്തെ ശോചനീയാവസ്ഥ കണ്ട് ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച രാജ്യസഭാ എം.പി. സുരേഷ് ഗോപി നൽകിയ വാഗ്ദാനം പാലിക്കാൻ ഇന്ന് തൃശൂർ കോർപ്പറേഷൻ കാര്യാലയത്തിൽ എത്തി. തൃശ്ശൂർ മേയർ എം.കെ. വർഗീസിന്റെ ചേമ്പറിൽ അരമണിക്കൂറോളം സുരേഷ് ഗോപി ശക്തൻ മീൻ മാർക്കറ്റിൽ നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ മേയറുമായി ചർച്ചചെയ്തു. വികസന പ്രവർത്തനങ്ങൾ ഒരു കോടി രൂപയിൽ ഒതുങ്ങില്ലെന്നും തന്റെ സ്വപ്നപദ്ധതിയായ 700 …

വാക്ക് പാലിച്ച് സുരേഷ് ഗോപി; ശക്തൻ മാർക്കറ്റിനായി 10 കോടി രൂപയുടെ വൻ പദ്ധതി Read More »

നാർക്കോ ജിഹാദ് : ഈരാറ്റുപേട്ടയിൽ നിന്ന് വന്ന് പാലായിൽ അഭ്യാസം ഇറക്കണ്ട എന്ന് കെ. സുരേന്ദ്രൻ

കൊച്ചി: സഭാംഗങ്ങള്‍ ലൗ ജിഹാദിനും നാര്‍ക്കോ ജിഹാദിനുമെതിരെ ജാഗരൂകരാകണമെന്ന പ്രസ്താവനയിലൂടെ വിവാദം സൃഷ്ടിച്ച പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ കണ്ട് മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണമാണ് ഇന്നുച്ചയ്ക്ക് പാലായിലെ ബിഷപ്പ് ഹൗസിലെത്തി കല്ലറങ്ങാട്ടിനെ കണ്ട് പിന്തുണ അറിയിച്ചത്. നാര്‍ക്കോ ജിഹാദ് സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു. ഭരണഘടനാപരവും നീതിയുക്തവുമായ കാര്യങ്ങളാന് ബിഷപ്പ് കല്ലറങ്ങാട്ട് പറഞ്ഞത്. വലിയ സാമൂഹിക …

നാർക്കോ ജിഹാദ് : ഈരാറ്റുപേട്ടയിൽ നിന്ന് വന്ന് പാലായിൽ അഭ്യാസം ഇറക്കണ്ട എന്ന് കെ. സുരേന്ദ്രൻ Read More »

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ …..

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ  നിയോഗിച്ചതിന് പുറമേ  ഹരിതയുടെ സ്ഥാപക അധ്യക്ഷയും നിലവിലെ അഖിലേന്ത്യ എം.എസ്.എഫ്. ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്ലിയക്കെതിരെയും അച്ചടക്കത്തിന്റെ വാളോങ്ങി ലീഗ്  നേതൃത്വം. എം.എസ്.എഫ്. കേരള അധ്യക്ഷൻ പി.കെ. നവാസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ഹരിതയുടെ 10 ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.  പരാതി നൽകിയ ഹരിത ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഭാഗമായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ലീഗ് പ്രഖ്യാപിച്ചതിനെതിരെയും …

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ ….. Read More »

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ …..

കൊച്ചി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ വനിതാ വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ  നിയോഗിച്ചതിന് പുറമേ  ഹരിതയുടെ സ്ഥാപക അധ്യക്ഷയും നിലവിലെ അഖിലേന്ത്യ എം.എസ്.എഫ്. ഉപാധ്യക്ഷയുമായ ഫാത്തിമ തഹ്ലിയക്കെതിരെയും അച്ചടക്കത്തിന്റെ വാളോങ്ങി ലീഗ്  നേതൃത്വം. എം.എസ്.എഫ്. കേരള അധ്യക്ഷൻ പി.കെ. നവാസ് സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ച് ഹരിതയുടെ 10 ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു.  പരാതി നൽകിയ ഹരിത ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഭാഗമായ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ ലീഗ് പ്രഖ്യാപിച്ചതിനെതിരെയും …

ഹരിതയിൽ വീണ്ടും വെട്ടിനിരത്തൽ ….. Read More »

നടൻ റിസബാവ വിടവാങ്ങി

കൊച്ചി: ജോൺ ഹോനായി എന്ന അനശ്വര വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അതുല്യ നടൻ റിസബാവ വിടവാങ്ങി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു റിസബാവ (55). കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു മരണം.കൊച്ചി തോപ്പുംപടി സ്വദേശിയാണ്. നൂറിലേറെ മലയാള ചിത്രങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വിഷു പക്ഷി എന്ന ചിത്രത്തിലാണ് 1984-ൽ ആദ്യം അഭിനയിച്ചത് എങ്കിലും ഡോക്ടർ പശുപതി ആണ് പുറത്തിറങ്ങിയ ആദ്യ ചിത്രം. Photo Credit: …

നടൻ റിസബാവ വിടവാങ്ങി Read More »

വിനായക ചതുർത്തിയ്ക്ക് ഹരീഷിന്റെ പരിസ്ഥിതി സൗഹൃദ ഗണപതി ശില്പങ്ങൾ

തൃശ്ശൂർ: ഈ വർഷത്തെ വിനായക ചതുർഥിയോടനുബന്ധിച്ചു ഏകദേശം 3 അടിയോളം ഉയരത്തിൽ ഉള്ള പരിസ്ഥിതി സൗഹൃദ വിനായക ശില്പം നിർമിച്ചിരിക്കുകയാണ് പുങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്കൂളിലെ 12ആം ക്ലാസ്സ്‌ വിദ്യാർത്ഥി ജി. ഹരീഷ്. പഴയ ഉപയോഗശൂന്യമായ പത്ര കടലാസുകളും, പരിസ്ഥിതി സൗഹൃദ വാട്ടർ കളറുകളും, വെള്ളത്തിൽ അലിഞ്ഞു ചേരുന്ന തുണികളും കൊണ്ടാണ് ശില്പം നിർമിച്ചിരിക്കുന്നത്. പ്രശസ്ത മൃദംഗ വിദ്വാൻ തൃശൂർ. എച്. ഗണേഷിന്റെയും, ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്. 2018 മുതലാണ് പരിസ്ഥിതി സൗഹൃദ വിനായക ശില്പങ്ങൾ …

വിനായക ചതുർത്തിയ്ക്ക് ഹരീഷിന്റെ പരിസ്ഥിതി സൗഹൃദ ഗണപതി ശില്പങ്ങൾ Read More »

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന

കൊച്ചി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. 1,206പേര്‍കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. രാജ്യത്ത് തുടര്‍ച്ചയായി ആറാംദിവസവും 40,000ലേറെ കോവിഡ്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 42,766പേര്‍ക്കാണ് 24മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 3.07കോടിയായി. Photo Credit: Twitter