‘കൂടെ 2023’- നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയക്കായി തണലും ആസ്റ്റർ മിംസും കൈകോർക്കുന്നു
നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കും. പദ്ധതി ചിലവ് 5 കോടി കോഴിക്കോട്: നിര്‍ധനരായ കുഞ്ഞുങ്ങള്‍ക്കായുള്ള സൗജന്യ ശസ്ത്രക്രിയ പദ്ധതിയായ ‘കൂടെ’യുടെ രണ്ടാം ഘട്ടമായ ‘കൂടെ 2023’ പ്രഖ്യാപിച്ചു. വടകര തണലും ആസ്റ്റർ മിംസ് ആശുപത്രിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനിതകരോഗങ്ങൾ, പേശീ-ധമനീ സംബന്ധമായ രോഗങ്ങൾ, അസ്ഥിരോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ, അവയവമാറ്റിവെക്കൽ ഉള്‍പ്പെടെയുള്ള വ്യത്യസ്തവും ഗുരുതരവുമായ അവസ്ഥകളെ അഭിമുഖീകരിക്കുന്ന നിര്‍ധന കുടുംബങ്ങളിലെ 250 കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുകയാണ് കൂടെ 2023 ന്റെ ലക്ഷ്യം. 5 കോടി രൂപ …