Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Kerala news

അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി….

കൊച്ചി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കുന്നത്് വൈകും. അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധസമിതിയെ നിയമിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ശാന്തന്‍പാറ – ചിന്നക്കനാല്‍ പഞ്ചായത്തുകള്‍, ഡീന്‍ കുര്യാക്കോസ്, ജോസ് കെ മാണി എന്നിവരെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. കോടതി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനത്തിനനുസരിച്ച് നടപടി സ്വീകരിക്കാം. മൃഗങ്ങളുടെ പെരുമാറ്റം മനസില്കാകുന്നതില്‍ …

അരിക്കൊമ്പൻ ദൗത്യം വൈകും….ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ സമിതി…. Read More »

ടി.വി പ്രസാദ് ഏഷ്യാനെറ്റ് വിട്ടു…

കൊച്ചി: നിരവധി എക്സ്ക്ലൂസീവ് വാർത്തകൾ ഏഷ്യാനെറ്റിലൂടെ റിപ്പോർട്ട് ചെയ്തു ശ്രദ്ധേയനായ ന്യൂസ് സീനിയർ റിപ്പോർട്ടർ ടി.വി പ്രസാദ് ചാനൽ വിട്ടു. ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികളായ സിപിഎമ്മിന്റെ കൊട്ടേഷൻ ടീം അംഗങ്ങൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും മയക്ക് മരുന്ന് സ്മാർട്ട് ഫോണും യഥേഷ്ടം ലഭ്യമാകുന്നുണ്ട് എന്നും അവിടെ അവർ ആഡംബര ജീവിതം നയിക്കുകയാണ് എന്ന വാർത്ത തെളിവുകൾ സഹിതം പുറത്തുവിട്ടാണ് പ്രസാദ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിൽ നിന്ന് കുട്ടനാട് …

ടി.വി പ്രസാദ് ഏഷ്യാനെറ്റ് വിട്ടു… Read More »

ചിരിയുടെ തമ്പുരാന് വിട…. ഇന്നസെൻറ് ഇനി ഓർമ്മ……

വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന സൂപ്പർസ്റ്റാർ പരിവേഷമുള്ള ഹാസ്യതാരം 700 ഓളം സിനിമകളിൽ വേഷമിട്ടു ദേവാസുരം, രാവണപ്രഭു, വേഷം തുടങ്ങിയ ചിത്രങ്ങളിൽ അവിസ്മരണീയമായ ക്യാരക്ടർ വേഷങ്ങൾ അവതരിപ്പിച്ചു അന്ത്യം 75ാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ഇന്ന് രാത്രി 10.30ന് അന്ത്യം സിനിമയിൽ ആദ്യം എത്തിയത് നിർമ്മാതാവായി രണ്ടുതവണ അർബുദത്തെ അതിജീവിച്ചു. എന്നാൽ നിരവധിതവണ കോവിഡ് ബാധിതനായത് ശ്വാസകോശത്തെ കാര്യമായി ബാധിച്ചു തിരിച്ചുവരവ് അസാധ്യമെന്ന് വിലയിരുത്തിയ മെഡിക്കൽ ബോർഡ് …

ചിരിയുടെ തമ്പുരാന് വിട…. ഇന്നസെൻറ് ഇനി ഓർമ്മ…… Read More »

ബ്രഹ്‌മപുരം വീണ്ടും കത്തുന്നു

നേരത്തെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച് 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും നാട്ടുകാര്‍ മാറി വന്നതെയുള്ളൂ. കൊച്ചി: ജനങ്ങളില്‍ ആശങ്ക പരത്തി ബ്രഹ്‌മപുരം വീണ്ടും കത്തുന്നു. മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഒന്നില്‍  വീണ്ടും തീപിടുത്തം.  അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവില്‍ വലിയ പുക പ്രദേശത്ത് നിറഞ്ഞിട്ടുണ്ട്. കൊച്ചിയെ രണ്ടാഴ്ചയോളം വിഷപ്പുകയില്‍ മുക്കിയ  ശേഷമാണ് മാലിന്യ …

ബ്രഹ്‌മപുരം വീണ്ടും കത്തുന്നു Read More »

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി

എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ …

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി Read More »

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ….

ഹൈക്കോടതിവിധി മാനിച്ച് ദൗത്യം നിർത്തിവയ്ക്കുന്നതായി വനമന്ത്രി എ.കെ ശശീന്ദ്രൻ തിരുവനന്തപുരത്ത് അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരമൊരു നേടിയെടുത്തത് എന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഉത്തരവ് മനുഷ്യത്വരഹിതവും നിരാശാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു. പെരിയാർ കടുവ സങ്കേതത്തിൽ വിട്ടയക്കാൻ 2017ൽ പദ്ധതി തയ്യാറാക്കിയിരുന്നു എങ്കിലും സങ്കേതത്തിന് ചുറ്റും താമസിക്കുന്ന ആളുകളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു……. READ MORE…. കൊച്ചി: രണ്ട് മാസത്തോളം നീണ്ട തയ്യാറെടുപ്പിന് ശേഷം വനംവകുപ്പ് ചിന്നക്കനാലിൽ ഞായറാഴ്ച നടത്താൻ …

അരിക്കൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയുടെ സ്റ്റേ…. Read More »

ലൈഫ് മിഷന്‍ കേസ്:  സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

പദ്ധതി കരാര്‍ ലഭിക്കാന്‍ 4 കോടിക്ക് മേലെ കോഴ നല്‍കിയതായി സന്തോഷ് ഈപ്പനും വെളിപ്പെടുത്തിയിരുന്നു കൊച്ചി: ലൈഫ് മിഷന്‍ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്്തു.  ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പന്‍ നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്ന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്യാനായി കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടന്നത്. കള്ളപ്പണം വെളുപ്പിക്കലില്‍ ഇ.ഡി. രജിസ്റ്റര്‍ ചെയ്ത …

ലൈഫ് മിഷന്‍ കേസ്:  സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍ Read More »

അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ
ഒരു മാസത്തിനകം നടപടി വേണമെന്ന് ഹൈക്കോടതി

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ദേശീയ, സംസ്ഥാന പാതകളിലൂടെ 10,12,16 ചക്രമുള്ള ടോറസ് വാഹനങ്ങള്‍ക്ക് താങ്ങാവുന്ന ഭാരശേഷിയെക്കാള്‍ ഇരട്ടിയിലധികം (കല്ല്) പാറ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റി സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുന്നതായി…….. READ MORE…. ഒരു വാഹന ഉടമയില്‍ നിന്ന് 5000 രൂപ മുതല്‍ 7000 രൂപ വരെ പ്രതിമാസം പിരിച്ചെടുക്കാന്‍ വലിയ നിയമവിരുദ്ധസംഘം പ്രവര്‍ത്തിച്ച് വരുന്നു……. READ MORE തൃശൂര്‍: താങ്ങാവുന്നതിലധികം പാറ ഉല്‍പ്പന്നങ്ങള്‍ കയറ്റി സര്‍വീസ് നടത്തുന്ന ടോറസ് വാഹനങ്ങള്‍ക്കെതിരെ  കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. …

അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ
ഒരു മാസത്തിനകം നടപടി വേണമെന്ന് ഹൈക്കോടതി
Read More »

മാർ ജോസഫ് പൗവത്തിൽ,92, കാലം ചെയ്തു

കാലംചെയ്ത അഭിവന്ദ്യ പിതാവ് ബനഡിക്ട് മാർപാപ്പ സീറോ മലബാർ സഭയുടെ കിരീടം എന്നാണ് പൗവത്തിൽ പിതാവിനെ വിശേഷിപ്പിച്ചത് …..READ MORE…. കൊച്ചി: സിറോ മലബാർ സഭയിലെ അധികായനായിരുന്നു ചങ്ങനാശ്ശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ ,92, വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ യിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1985 മുതൽ 2007 വരെ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു മാർ പൗവ്വത്തിൽ. മുൻ ഇൻ്റർ ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്നു. സഭയുടെ ശക്തമായ …

മാർ ജോസഫ് പൗവത്തിൽ,92, കാലം ചെയ്തു Read More »

ബ്രഹ്‌മപുരം: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, 500 കോടി പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഹരിത ട്രൈബ്യൂണല്‍

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ കെടുകാര്യസ്ഥതയില്‍ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടല്‍. സംസ്ഥാന സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കി  500 കോടി രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാരിന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ ആവര്‍ത്തിക്കുന്നത് മാത്രമല്ലേ ഈ സത്യവാങ്മൂലമെന്നായിരുന്നു പരിശോധനയ്ക്ക് ശേഷം ട്രൈബ്യൂണലിന്റെ ചോദ്യം. ഇതിന് കൃത്യമായ ഒരു മറുപടി സര്‍ക്കാരിന് നല്‍കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രഹ്‌മപുരത്തേക്ക് ഇനി ഓര്‍ഗാനിക് …

ബ്രഹ്‌മപുരം: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, 500 കോടി പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി ഹരിത ട്രൈബ്യൂണല്‍ Read More »

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. ക്രമക്കേട് ചൂണ്ടിക്കാട്ടിജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന   ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാൽ ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍നടപടികളില്‍ സുപ്രീംകോടതി അതൃപ്തി അറിയിച്ചു. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി …

സഭാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി Read More »

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

തൊടുപുഴ∙ ഇളയകുഞ്ഞ് തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി മരിച്ചതിൻ്റെ മൂന്നാം നാൾ രണ്ടാമത്തെ മകനുമായി അമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയും ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരുമായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. നവജാതശിശു മരിച്ചതിൽ ലിജ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്നലെയായിരുന്നു …

28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; ഏഴു വയസ്സ് പ്രായമുള്ള ആദ്യ മകനോടൊപ്പം ബാങ്ക് മാനേജരായ അമ്മ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു Read More »

പിപ്പിടി കാട്ടി ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട,മാര്‍ ടോണി നീലങ്കാവില്‍

കക്കുകളി’ നിരോധിക്കണം,  അതിരൂപതയുടെ തൃശൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ അണി ചേര്‍ന്ന് ആയിരങ്ങള്‍ തൃശൂര്‍:  പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്ന ‘കക്കുകളി’ നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട്  തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രത്യക്ഷ സമരത്തിനിറങ്ങി.  നാടകം അവതരിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ  മാര്‍ച്ചില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. സ്്്ത്രീകളും, കുട്ടികളും അടക്കം പ്രകടനത്തിനിറങ്ങി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറേറ്റിലും പരിസരത്തും ശക്തമായ പോലീസ് സേന നിലയുറപ്പിച്ചിരുന്നു.ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന കക്കുകളി നാടകം നിരോധിച്ചില്ലെങ്കില്‍ തങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് കളക്ടറേറ്റ് മാര്‍ച്ച് …

പിപ്പിടി കാട്ടി ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട,മാര്‍ ടോണി നീലങ്കാവില്‍ Read More »

‘കക്കുകളി’ തൃശൂരില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ അതിരൂപത, നാളെ കളക്ടറേറ്റ് മാര്‍ച്ച്

അതിരൂപതയ്ക്ക് പിന്തുണയുമായി ബിജെപി ….. നാടകത്തിനെതിരെ തൃശൂരിൽ പ്രതിഷേധ മാർച്ച് ….. തൃശൂര്‍: പൗരോഹിത്യത്തെയും വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാരോപിച്ച് ‘കക്കുകളി’ നാടകത്തിനെതിരെ ശക്തമായ പ്രതിഷേധവും സമരപരിപാടികളുമായി തൃശൂര്‍ അതിരൂപത രംഗത്ത്.  നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് നാളെ തൃശൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. കുര്‍ബാനയ്ക്കിടെ ജില്ലയിലെ  പള്ളികളില്‍ നാടകത്തിനെതിരെ പ്രതിഷേധക്കുറിപ്പ് വായിച്ചു. നാടകത്തെ വാഴ്ത്തുകയാണ് സാംസ്‌കാരിക വകുപ്പെന്ന് തൃശ്ശൂര്‍ അതിരൂപത ആരോപിച്ചു. . ‘ബ്രഹ്‌മപുരത്തെ മാലിന്യത്തേക്കാള്‍ ഹീനമാണ് ഇടത് സാംസ്‌കാരിക ബോധം’. ഇടത് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കണോ എന്ന് ആലോചിക്കണമെന്നും അതിരൂപത.തൃശൂര്‍ ലൂര്‍ദ്ദ് …

‘കക്കുകളി’ തൃശൂരില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തൃശൂര്‍ അതിരൂപത, നാളെ കളക്ടറേറ്റ് മാര്‍ച്ച് Read More »

ഒടുവില്‍ ഇ..പി. ഇണങ്ങി, പ്രതിരോധജാഥയില്‍ പങ്കെടുത്തു

പിണറായി നാടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജന്‍ തൃശൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി തേക്കിന്‍കാട് മൈതാനത്ത്് നടന്ന പൊതുസമ്മേളനത്തിന് എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. പിണറായി വിജയന്റെ കുടുംബം ഈ നാടിന് ഐശ്വര്യമാണെന്നും പിണറായിയെ എതിര്‍ത്താല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നുമുള്ള ഇ.പി.ജയരാജന്റെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ സ്വീകരിച്ചത്.കറുത്ത തുണിയില്‍ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാല്‍ നോക്കി നില്‍ക്കില്ല. അക്രമം സമരം തുടര്‍ന്നാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അതിക്രമം: കെ.യു.ഡബ്ലിയു.ജെ തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം.വി.വിനീത

തൃശൂര്‍:  ബി.ബി.സി ഓഫീസില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനെതിരെ ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമത്തെ അപലപിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.വിനീത അഭിപ്രായപ്പെട്ടു.കൊച്ചിയില്‍ നടന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫീസില്‍ അതിക്രമം നടത്തിയതിന് പിന്നില്‍ …

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ അതിക്രമം: കെ.യു.ഡബ്ലിയു.ജെ തൃശൂരില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം.വി.വിനീത Read More »

WATCH VIDEO… ലൈഫ് മിഷന്‍ വിവാദം:മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര

തൃശൂര്‍: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവും, മുന്‍ വടക്കാഞ്ചേരി എം.എല്‍.എയുമായ അനില്‍ അക്കര.  ലൈഫ് മിഷന്‍ സി.ഇ.ഒയുടെ റിപ്പോര്‍ട്ടാണ് പത്രസമ്മേളനത്തിലൂടെ അനില്‍ അക്കര പുറത്തുവിട്ടത്.  യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷനായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചു. നിര്‍ണായക ഗൂഢാലോചനകളുടെ തുടക്കം ക്ലിഫ് ഹൗസിലാണെന്ന് അനില്‍ അക്കരെ ചൂണ്ടിക്കാട്ടി. 2019 ഏപ്രില്‍ അവസാനവാരത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ …

WATCH VIDEO… ലൈഫ് മിഷന്‍ വിവാദം:മുഖ്യമന്ത്രിക്കെതിരെ തെളിവുകള്‍ പുറത്തുവിട്ട് അനില്‍ അക്കര Read More »

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. 

തൃശൂർ: കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തൃശൂരിൽ ബിജെപിയുടെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിട്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളം എല്ലാ രംഗങ്ങളിലും പിൻതള്ളപ്പെടുകയാണ്. വികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ വേണം. മത ന്യൂനപക്ഷങ്ങൾ ബി ജെ പി ക്കെതിരാണെന്ന കള്ളം പൊളിഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം അതാണ് വ്യക്തമാക്കുന്നത്. ലൈഫ്മിഷൻ തട്ടിപ്പ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. അനിൽ അക്കര …

കേരളത്തിൽ ബിജെപി അധികാരത്തിൽ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ.  Read More »

വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍.

തൃശൂര്‍ : ത്രിപുര ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍.സിപിഎം ഭരണത്തില്‍ വികസനം മുരടിച്ച കേരളത്തിന് ത്രിപുരയിലുണ്ടായ മാറ്റം മാതൃകയാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ വന്‍ അഴിമതി നടത്തി.അതുകൊണ്ടാണ് അവരെ ജനം കൈയൊഴിഞ്ഞത്.   തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്  നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ് പി.സുധീര്‍, മേഖലാ പ്രസിഡണ്ട് …

വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍. Read More »

പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: പി ഇസ്മായിൽ

തൃശൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പിന് വിലക്കേർപ്പെടുത്തി കൊണ്ട് പിണറായി ജനങ്ങളോട് നടത്തുന്ന യുദ്ധം അപഹാസ്യമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ. ബജറ്റിലെ നികുതിക്കൊള്ള, ലൈഫ് മിഷൻ അഴിമതി തുടങ്ങിയ വിഷയങ്ങളുയർത്തി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിദിനം ആചരിച്ചും കരിങ്കൊടി കയ്യിലേന്തിയും സമരം നയിച്ചവരാണിപ്പോൾ കറുപ്പിന്റെ പേരിൽ കലി തുള്ളുന്നത്. മുഖ്യമന്ത്രിക്ക് ഏർപ്പെടുത്തിയ അമിത സുരക്ഷ കാരണം മരുന്ന് വാങ്ങാൻ വരുന്നവരെ പോലും റോഡിൽ …

പിണറായിയുടെ കറുപ്പ് യുദ്ധം അപഹാസ്യം: പി ഇസ്മായിൽ Read More »