Newsskerala

വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങി, കെഎസ്ഇബി സബ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുക്കുന്ന പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സെക്ഷന്‍ സബ് എന്‍ജിനീയര്‍ സതീഷ് ബാബു പി വിയെയാണ് സസ്പെന്‍ഡ് ചെയ്തത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെതാണ് നടപടി. അറ്റകുറ്റപണിക്ക് വേണ്ടിയായിരുന്നു ലൈന്‍ ഓഫാക്കിയിരുന്നത്. ഇന്ന് രാവിലെയാണ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്‌ക് ഫണ്ട് ധന സഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത്. ജനറേറ്റര്‍ എത്തിച്ച ശേഷം പരിപാടി തുടരുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടി ഓ മോഹനന്‍ എം എല്‍ എ കെ എസ് ഇ ബി ചെയര്‍മാന്‍ പരാതി നല്‍കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *