Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്ത് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024-2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ‘നക്ഷത്രത്തിളക്കം’ എന്ന് നാമകരണം ചെയ്ത ചടങ്ങ് റവന്യൂ വകുപ്പ് മന്ത്രി കെ രാജനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്തു. സി പി ട്രസ്റ്റ് ചെയർമാൻ സി പി സാലിഹ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബൻ, റഹ്മാൻ, മനോജ്‌ കെ ജയൻ, കാവ്യ മാധവൻ, രമേശ് പിഷാരടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചാലക്കുടി എം പി ബെന്നി ബെഹനാൻ, രാജ്യസഭ അംഗം ജെബി മേത്തർ, ഗുരുവായൂർ എംഎൽഎ എൻ എ അക്ബർ, ഗൾഫ്ആർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ അലി, കല്യാൺ സിൽക്‌സ് എം ഡി ടിഎസ് പട്ടാഭിരാമൻ, സീ ഷോർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ് അലി, ഒബറോൺ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ എം എ, അജ്മി ഗ്രൂപ്പ് ചെയർമാൻ ഡോ മുഹമ്മദ്‌ അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ്റുമാർ, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നഹിതരായിരുന്നു.

3000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ പ്രശസ്ത സിനിമാതാരം കുഞ്ചാക്കോ ബോബൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പേരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ 20 വർഷമായി സാമൂഹിക സന്നദ്ധ രംഗത്ത് നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സി പി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക പ്രയാസം മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സി പി സാലിഹ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *