തൃശൂർ ,മാരാർ റോഡിൽ പ്രവർത്തിക്കുന്ന ലൂസിയ പാലസ് ഹോട്ടലിലെ രണ്ടാം നിലയിലെ മുറിയ്ക്ക് തീ പിടിച്ചു. 202 ാം മുറിയിലെ എയർ കണ്ടീഷൻ സംവിധാനത്തിലെ വൈദ്യുതിയുടെ ഹൃസ്വ സഞ്ചാരം മൂലമാണ് അഗ്നി ബാധയുണ്ടായത്. മുറിയിലെ ഫർണിച്ചറുകൾ, റ്റി.വി. , ആന്തരിക അലങ്കാരങ്ങൾ എന്നിവ തീ പിടിച്ച് നശിച്ചു.’
സ്റ്റേഷൻ ഓഫീസർ ശ്രീ. ബി. വൈശാഖിൻ്റെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ മറ്റു മുറികളിലേക്ക് പടരാതെ നിയന്ത്രിച്ച് വൻ ദുരന്തം ഒഴിവാക്കി. ശക്തമായ പുകയിൽ അകപ്പെട്ട ഹോട്ടൽ സമുച്ചയത്തിൽ നിന്നും 40 പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ശ്വസന ഉപാധികളുടെ സഹായത്താലാണ് സേന രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.