Newsskerala

ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് വിടവാങ്ങി

ലണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. ബാര്‍ബഡോസിലെ വീട്ടിലായിരുന്നു അന്ത്യം. മകന്‍ ഡാനിയേല്‍ സോബേഴ്സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. സോബേഴ്‌സിന്റെ മരണത്തോടെ ക്രിക്കറ്റിലെ സുവര്‍ണ്ണ യുഗത്തിനാണ് അവസാനമാകുന്നത്. ലോകം കണ്ട മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം

Leave a Comment

Your email address will not be published. Required fields are marked *