Newsskerala

ലോകകപ്പ് മത്സരത്തിനിടെ വൈദ്യുതി മുടങ്ങി: തൃശൂരില്‍ കെഎസ്ഇബി ഓഫീസില്‍ അതിക്രമം, 5 പേര്‍ പിടിയില്‍

തൃശൂര്‍ മാള അന്നമനടയില്‍ കെ എസ് ഇ ബി ഓഫീസില്‍ അതിക്രമം നടത്തി ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. വെണ്ണൂര്‍ സ്വദേശികളായ മണി, അഭിജിത്ത്, അരുണ്‍, കമലേഷ്, ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് മുന്‍പ് വൈദ്യുതി മുടങ്ങിയതിലുള്ള വൈരാഗ്യത്തിലായിരുന്നു മര്‍ദ്ദനം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. അന്നമനട കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറി വടികൊണ്ട് ക്യാബിന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കെഎസ്ഇബി ജീവനക്കാരനായ നിധിന് പരുക്കേറ്റിരുന്നു.

ആവേശകരമായ സെമി ഫൈനല്‍ മത്സരത്തിനിടെ പെട്ടെന്ന് കറന്റ് പോവുകയായിരുന്നു. ഇതോടെ യുവാക്കള്‍ കെഎസ്ഇബി ഓഫീസില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്നാണ് യുവാക്കള്‍ ഓഫീസിലേക്ക് എത്തി അതിക്രമം നടത്തിയത്. ഓഫീസിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറും അടക്കമുള്ള ഔദ്യോഗിക സാമഗ്രികള്‍ അടിച്ചുതകര്‍ത്തു

Leave a Comment

Your email address will not be published. Required fields are marked *