തൃശൂര്‍: ഗുരുവായൂരില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപം വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കിടപ്പുരോഗികളായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കുട്ടപ്പന്‍ (70), ഭാര്യ അംബിക (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി പതിനൊന്നരയോടെ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. ഫ്രിഡ്ജ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നറിയുന്നു.
പരിക്കറ്റ ദമ്പതിമാരെ ചാവക്കാട് താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇവര്‍ക്ക് കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിയെത്തുടര്‍ന്ന് മുറിയില്‍ പുക നിറഞ്ഞതിനാല്‍ ശ്വാസതടസ്സം അനുഭവപ്പെടുകയും ഇരുവരും ബോധരഹിതരാവുകയും ചെയ്തു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല










