തൃശൂർ : 2026 വർഷത്തെ വടക്കുംനാഥ ക്ഷേത്രത്തിൽ നടക്കുന്ന ആനയൂട്ടിന് 175 ഓളം പോലീസ് സുരക്ഷാ സംവിധാനങ്ങളോടെ തൃശൂർ സിറ്റി പോലീസ് സജ്ജമായി. 17.7.2026 ന കാലത്ത് 5 മണിമുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അന്നേദിവസം കാൽലക്ഷത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നതിനാൽ ക്ഷേത്രത്തിലും തേക്കിൻകാട് മൈതാനത്തിലും പരിസരപ്രദേശങ്ങളിലുമായി സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് അറിയിച്ചു. ആൻറി സബോട്ടേജ് ടീം, മെഡിക്കൽ സുരക്ഷ, ഫയർഫോഴ്സ്, എലിഫൻറ് സ്ക്വാഡ്, എന്നിവയക്കുപുറമേ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡാൻസാഫ് സാഗോക്ക് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും സ്ഥലങ്ങളിൽ മാത്രം പാർക്കിങ്ങ് സിറ്റി പോലീസ് കമ്മീഷർ അറിയിച്ചു.അന്നേദിവസം ക്ഷേത്രപരിസരത്തും തേക്കിൻകാട് മൈതാനത്തും ഡ്രോൺ – റെഡ് സോൺ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ പരിസരങ്ങളിൽ ഡ്രോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ആനയൂട്ട് : സുരക്ഷാ ക്രമീകരണങ്ങളുമായി തൃശൂർ സിറ്റി പോലീസ്











