Newsskerala

വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം ഹൈക്കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു

കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നല്‍കിയ നിരവധി ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തങ്ങള്‍ അടക്കം ആരോപിച്ചായിരുന്നു ഹര്‍ജികള്‍ കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്‍കി കോടതി. നയപരമായ തീരുമാനങ്ങള്‍ പാടില്ലെന്നും മൂലധന നിക്ഷേപങ്ങളോ ചിലവോ പാടില്ലെന്നും ജുഡീഷ്യല്‍ സിറ്റിംഗ് നടത്താനും അനുമതി ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Comment

Your email address will not be published. Required fields are marked *