Newsskerala

നഴ്‌സസ് സമരം; അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍  ഹൈക്കോടതിയുടെ നിര്‍ദേശം

തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി.ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആശുപത്രിയുടെ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും, യുഎന്‍എക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.ആശുപത്രിയ്ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പേരാമംഗലം എസ്.എച്ച്.ഒയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അടിസ്ഥാന ശമ്പളം 4000 മുതല്‍ 6000 രൂപ വരെ വര്‍ദ്ധിപ്പിച്ചു എന്ന ലേബര്‍ ഓഫീസറുടെ കത്ത് ലഭിച്ചിട്ടും അമല ആശുപത്രി മാനേജ്‌മെന്റ് സമായത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ സമരം അമല ആശുപത്രിയുടെ മുന്‍പിലേക്ക് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ മാറ്റുകയുണ്ടായി.

Leave a Comment

Your email address will not be published. Required fields are marked *