Newsskerala

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഴ്ച സമ്മതിച്ച് എന്‍ടിഎ

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വീഴ്ച സമ്മതിച്ചു. പാര്‍ലമെന്ററി സമിതിക്കു മുന്നിലാണ് എന്‍ടിഎ വീഴ്ച സംഭവിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എംപി ദിഗ് വിജയ് സിംഗ് അധ്യക്ഷനായ സമിതി എന്‍ടിഎ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. എന്‍ടിഎ ഡയറക്ടര്‍, എന്‍ടിഎ ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് പാര്‍ലമെന്ററി സമിതിക്ക് മുന്നിലെത്തിയത്.

മൂന്ന് മണിക്കൂറോളം ഈ യോഗം നീണ്ടുനിന്നിരുന്നു. ഇതിലാണ് വിഴ്ചയുണ്ടായതായി എന്‍ടിഎ സമ്മതിച്ചിരിക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ സമിതി എന്‍ടിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനാണ് ശ്രമിച്ചത്.

വീഴ്ച വന്നതില്‍ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്നാണ് എന്‍ടിഎ സമ്മതിച്ചിട്ടുള്ളത്. പുനഃപരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും എന്‍ടിഎ സമിതിയെ അറിയിച്ചു. കഴിഞ്ഞ മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *