Newsskerala

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം കൂടി. 77.97 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 77.81 ശതമാനമായിരുന്നു. കൂടുതല്‍ വിജയശതമാനം ഇടുക്കി ജില്ലയിലാണ്. കുറവ് കാസര്‍കോട്ടും

ഉപരിപഠന സാധ്യത നേടിയവര്‍. പെണ്‍കുട്ടികള്‍ 86.89 ശതമാനം. ആണ്‍കുട്ടികള്‍ 68.41 ശതമാനം വിജയം നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 372423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആണ്‍കുട്ടികള്‍ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെണ്‍കുട്ടികളും പരീക്ഷ എഴുതി.  മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയത് 30,561 വിദ്യാര്‍ത്ഥികള്‍.

ടെക്‌നിക്കല്‍ സ്‌കൂളില്‍ 72.82 ശതമാനം പേര്‍ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേര്‍ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 60 പേര്‍ 1200ല്‍ 1200 മാര്‍ക്ക് നേടി. പെണ്‍കുട്ടികള്‍ 50, ആണ്‍കുട്ടികള്‍ 10, മുഴുവന്‍ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.

സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയര്‍സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ 77.81%, വിഎച്ച്എസ്ഇയില്‍ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂണ്‍ 29ന് നടക്കും.

Leave a Comment

Your email address will not be published. Required fields are marked *