Newsskerala

ബലരാമപുരത്ത് കുഞ്ഞിനെ കൊന്ന് കിണറ്റിലിട്ടു ?

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് മരിച്ചത്.
ഉറങ്ങികിടന്ന കുഞ്ഞിനെ ഇന്ന് രാവിലെയാണ് കാണാതായത്. തിരച്ചില്‍ നടത്തുന്നതിനിടെ വീടിന് സമീപത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അമ്മയുടെ സഹോദരന്റെ  മുറിയിലാണ് കുഞ്ഞ് ഉറങ്ങാന്‍ കിടന്നതെന്ന് പറയുന്നു. കുഞ്ഞ് പുലര്‍ച്ചെ കരഞ്ഞെന്ന് അമ്മ പോലീസിനോട് പറഞ്ഞു.
കുട്ടിക്ക് ഒറ്റയ്ക്ക് കിണറ്റില്‍ ചാടാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്നാണ് പ്രാഥമിക നിഗമം. കുട്ടിയുടെ കിണറ്റില്‍ വീണ ശേഷം വെള്ളം കുടിച്ചുണ്ടായതല്ല എന്നതാണ് ഇന്‍ക്വസ്റ്റിലെ പ്രാഥമിക നിഗമനം. കുട്ടിയെ അപായപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞതാവാം എന്നും സൂചനയുണ്ട്. പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പടെ കഴിഞ്ഞതിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ നിഗമനമാകൂ. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.

ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവിനെ ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. പുലര്‍ച്ചെ എഴുന്നേറ്റ് വീട്ട് ജോലിക്കായി മാറുമ്പോള്‍ കുഞ്ഞ് ഉണര്‍ന്നിരിക്കുകയായിരുന്നു എന്നാണ് അമ്മ പ്രാഥമികമായി നല്‍കിയ മൊഴി. ആദ്യം കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞത് തന്നോട് ഒപ്പം ഉറങ്ങാന്‍ കിടന്നു എന്നായിരുന്നു. പിന്നീട് സഹോദരനൊപ്പം ആണ് കിടന്നതെന്ന് തിരുത്തി. സഹോദരന്റെ മുറിയില്‍ പുലര്‍ച്ചെ തീപിടുത്തം ഉണ്ടായി. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നതായി കോവളം എം,എല്‍,എ എം. വിന്‍സന്റും പറഞ്ഞു.
സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ  നിഗമനം. വീട്ടുകാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഈ വീട്ടില്‍ മാനസിക അസ്വാസ്ഥ്യമുള്ള ഒരാളുണ്ട്. പ്രതി വൈകാതെ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. വീട്ടില്‍ നിന്ന് 30 ലക്ഷം കളവ് പോയതായി രണ്ട് ദിവസം മുന്‍പ്  കുടുംബം പരാതി നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.
വീട്ടില്‍ പതിവായി വഴക്ക് ഉണ്ടായിരുന്നുവെന്നും, കുടുംബം സാമ്പത്തിക പ്രതിസന്ധിയിലെന്നും അയല്‍വാസികള്‍ പറയുന്നു. കുഞ്ഞിന്റെ അമ്മയും, അച്ഛനും താല്‍ക്കാലിക ജോലിക്കാരാണ്. മാതാപിതാക്കള്‍ ഏറെ നാളായി അകന്ന്് കഴിയുകയായിരുന്നു. ശ്രീതുവിന് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പണം ചോദിച്ച് പലരും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.  കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കിടന്നിരുന്ന കട്ടില്‍ കത്തിച്ചത് ആരാണെന്ന ചോദ്യവും ഉയരുന്നുണ്ട്. ശ്രീതുവിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Leave a Comment

Your email address will not be published. Required fields are marked *