Newsskerala

തൃശൂരിലെ ലോഡ്ജില്‍ യുവതിയുടെയും കുഞ്ഞിന്റെയും മരണം ഹൃദയാഘാതം

തൃശ്ശൂര്‍: എടമുട്ടം കൊല്ലാറ സ്വദേശി ജ്യോതി(32)യെയും  കുഞ്ഞിനെയും ലോഡ്ജില്‍ ദുഹൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോഡ്രൈവറെ ഈസ്റ്റ്‌പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും സുഹൃത്തായ ഓട്ടോഡ്രൈവറും തമ്മില്‍ കുറച്ചുകാലമായി സൗഹൃദത്തിലായിരുന്നു. ഇവര്‍ ഇടക്കിടെ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി ജീവനക്കാര്‍ പറയുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ യുവതി പോലീസില്‍ പീഡനപരാതി നല്‍കിയിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയ യുവതിയുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു
ലോഡ്ജിലാക്കി താന്‍ പോയശേഷം വിളിച്ചിട്ട് യുവതി ഫോണ്‍ എടുക്കുന്നില്ലെന്നു പറഞ്ഞാണ് ഇയാള്‍ ലോഡ്ജിലെത്തിയത്. മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. സുഹൃത്ത് പോലീസിനെയും അഗ്‌നി രക്ഷാ സേനയെയും വിവരമറിയിച്ചു. ഇവരെത്തിയാണ് മുറി പൊളിച്ച് അകത്തു കടന്നത്. . യുവതി ഗര്‍ഭിണിയാണെന്ന് തങ്ങള്‍ക്കറിയില്ലായിരുന്നെന്നാണ് ലോഡ്ജ് ജീവനക്കാര്‍ പറയുന്നത്.

27നാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തത്. മുറിയുടെ വാതില്‍ തുറക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയില്‍ യുവതിയെയും കുട്ടിയെയും കണ്ടെത്തിയത്. ബഹുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയിലെ 108-ാം നമ്പര്‍ മുറിയില്‍ കട്ടിലിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സിറ്റി എ.സി.പി. എം. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോഡ്ജില്‍ പരിശോധന നടത്തിയത്. രാത്രി വൈകിയും പരിശോധന തുടര്‍ന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റുമെന്നും ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *