തിരുവനന്തപുരം: ലഹരി മാഫിയകളെ പൂര്‍ണമായും അടിച്ചമര്‍ത്താന്‍ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ – ദി നാര്‍ക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജൂണ്‍ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി മന്ത്രി അറിയിച്ചു. മുന്‍പ് മയക്കുമരുന്ന് വിപണിയില്‍ പഞ്ചാബ് ആയിരുന്നു മുന്നിലെങ്കില്‍ ഇന്നത് കേരളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍’ 1 മാസത്തിനകം 5,000 പേര്‍ അറസ്റ്റില്‍
















