തൃശൂര്‍: ഗുണ്ടാനേതാവിനെ പിടികൂടുന്നതിനിടെ മണ്ണുത്തി എസ്്.ഐ.വരുണിന് കുത്തേറ്റു. കൈപ്പത്തിയിലാണ് കുത്തേറ്റത്. വീട്ടില്‍ നിന്ന്് പ്രതി വിഷ്ണുജിത്തിനെ പിടികൂടുന്നതിനിടെയിലായിരുന്നു അപ്രതീക്ഷിത ആക്രമണം. കൊലക്കേസുകളില്‍ അടക്കം പ്രതിയാണ് വിഷ്ണുജിത്ത്്. ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്്. മറ്റ് പോലീസുകാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. മൂന്ന് പോലീസുകാര്‍ക്കും പരിക്കുണ്ട്്. മറ്റൊരു ക്വട്ടേഷന്സംഘാംഗമായ ജിഷ്ണുവിനെയും പോലീസ് പിടികൂടി.
മണ്ണുത്തിയില്‍ എസ്.ഐയ്ക്ക് ഗുണ്ടാ നേതാവിന്റെ കുത്തേറ്റു














