റാഞ്ചി: ചത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഛോട്ടേ ബേതിയ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.മാവോയിസ്റ്റ് പാര്‍താപൂര്‍ ഏരിയ കമ്മിറ്റി അംഗം രൂപി ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.ചത്തീസ്ഗഡ് മാവോയിസ്റ്റ് മുക്തമായെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഏറ്റുമുട്ടല്‍ നടക്കുന്നത്.
ചത്തീസ്ഗഡില്‍ വനിതാ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
















