വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിനെതിരെ, പ്രതികരണം നടത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാഷ്ട്രീയക്കാരനാകാനല്ല, മഹാനായ മാര്‍പാപ്പയാകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു. കോമണ്‍സെന്‍സ് വേണം. അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പാപ്പയെ തനിക്ക് വേണ്ട. ലിയോ മാര്‍പാപ്പ തന്നോട് നന്ദിയുള്ളവനായിരിക്കണം. ഒരു അമേരിക്കക്കാരനായതിനാല്‍ മാത്രമാണ് സഭ ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പറയുന്നു.
ഇറാന് ആണവായുധം ഉണ്ടായിരിക്കുന്നത് ശരിയാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് വേണ്ടെന്ന് ട്രംപ്. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വെനിസ്വേലയെ അമേരിക്ക ആക്രമിച്ചത് ഭയാനകമാണെന്ന് കരുതുന്ന ഒരു പോപ്പിനെ തനിക്ക് വേണ്ട. താനുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് സഭ കരുതിയതിനാലാണ് ലിയോയെ മാര്‍പാപ്പ ആക്കിയതെന്നും ട്രംപ് പറഞ്ഞു.
















