Newsskerala

തമിഴകത്ത് നൂറിന്റെ നിറവില്‍ ടിവികെ

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന് (ടിവികെ) വന്‍ മുന്നേറ്റം. മറ്റ് പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കികൊണ്ട് 100 സീറ്റുകളില്‍ ടിവികെ ലീഡ് ചെയ്യുന്നുണ്ട്

നിലവിലെ പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് 71 സീറ്റുകളില്‍ ലീഡുണ്ട്. ഭരണകക്ഷിയായ ഡിഎംകെ  52 സീറ്റില്‍ ലീഡുമായി മൂന്നാം സ്ഥാനത്താണ്. കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിലും ചെന്നൈ ചെപ്പോക്ക്- തിരുവല്ലിക്കേനിയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പിന്നിലാണ്.

ഇതോടെ എംജിആര്‍, ജയലളിത എന്നിവരെപ്പോലെ സിനിമാരംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തി വിജയിച്ചവരുടെ ചരിത്രം വിജയ്യും പിന്തുടരും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്‍ഗണന നല്‍കുന്ന വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരുന്നത്. വ്യക്തിപരമായ വിവാദങ്ങളും റാലികളിലുണ്ടായ അപകടങ്ങളും വെല്ലുവിളികള്‍ ഉയര്‍ത്തിയെങ്കിലും അതൊന്നും വിജയ്ക്ക് പ്രതിസന്ധിയായില്ലെന്ന് തന്നെയാണ് ഫലം വ്യക്തമാക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *