Newsskerala

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; പലചരക്ക് കട തകര്‍ത്തു

ചാലക്കുടി: അതിരപ്പിള്ളി പുളിയിലപ്പാറയില്‍ കാട്ടാന ആക്രമണം. പുലര്‍ച്ചെ കാട്ടാന പലചരക്കുകട തകര്‍ത്തു.മാളിയക്കല്‍ പോളിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുന്‍ഭാഗത്തെ ഷട്ടറും ചില്ലും തകര്‍ത്താണ് കാട്ടാന അകത്തുകയറിയത്.
കടയ്ക്കുള്ളില്‍ കടന്ന ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങള്‍ വലിയ തോതില്‍ നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാല്‍ മണിക്കൂറോളം കടയ്ക്കകത്ത് തന്നെ നിലയുറപ്പിച്ച ആനയെ തുരത്താന്‍ നാട്ടുകാര്‍ കഠിനമായി പരിശ്രമിച്ചു. നാലേകാലോടെയാണ് ആനയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞത്. വാഴച്ചാലില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയില്‍ സ്ഥിതി ചെയ്യുന്ന ഏക കടയാണിത്. ഈ മേഖലയില്‍ വന്യമൃഗശല്യം നേരത്തെ തന്നെയുണ്ടെങ്കിലും, കടകള്‍ക്ക് നേരെയും ആളുകള്‍ക്ക് നേരെയും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുന്നത് മൂലം ജനങ്ങള്‍ ഭീതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *