പാലക്കാട്: ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പ് കടിയേറ്റു. ചാലിശ്ശേരി ജനകീയ ആരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഇവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ച സമയത്തായിരുന്നു സംഭവം. അണലിയുടെ കടിയേറ്റ മിസിരിയയെ ഉടന്‍തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമണ്ണൂര്‍, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി സാധാരണക്കാരായ രോഗികളാണ് ദിനംപ്രതി ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇത്രയധികം ആളുകള്‍ എത്തുന്ന പ്രധാനപ്പെട്ട ആതുരാലയമാണിത്..













