Newsskerala

ആഗോളഎണ്ണ വിലയില്‍ ഇടിവ്

ദുബായ്: ഇറാനിലെ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി തുറന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ഇറാനും ഒമാനും തമ്മില്‍ നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് വിവരം. ഇറാനും ഒമാനും മാത്രം കൈകാര്യം ചെയ്യുന്ന താത്കാലിക ഗതാഗതപാത സംബന്ധിച്ച് ധാരണയിലെത്തിയെന്നാണ് ഇറാന്‍ അറിയിക്കുന്നത്. അതേസമയം ഹോര്‍മുസില്‍ ഇറാന് മേല്‍ക്കൈ അനുവദിക്കുന്ന ധാരണ അംഗീകരിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കരാര്‍ നടപ്പിലായേക്കാമെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോ സ്ഥിരീകരിച്ചിട്ടുണ്ട്. ചര്‍ച്ച പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *