Newsskerala

മെസിയുടെ പേരിലെ തട്ടിപ്പ്; അഗസ്റ്റിന്‍ സഹോദരന്മാരുടെ വീട്ടിലും  റെയ്ഡ് 

കൊച്ചി: ലയണല്‍ മെസിയുടെ പേരിലെ തട്ടിപ്പില്‍ കൊച്ചിയിലും വയനാട്ടിലും വ്യാപക പരിശോധനയുമായി എസ്‌ഐടി. ആന്റോ  അഗസ്റ്റിന്റെ  കൊച്ചിയിലെ ഫ്‌ളാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലര്‍ച്ചെ നാലിനാണ് പരിശോധന ആരംഭിച്ചത്. അഞ്ച് സ്ഥലങ്ങളിലാണ് എസ്‌ഐടിയുടെ പരിശോധന. അഗസ്റ്റിന്‍ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആര്‍ബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ  അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്‌ഐടി പരിശോധന. 

Leave a Comment

Your email address will not be published. Required fields are marked *