Newsskerala

കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം, പൊട്ടിത്തെറിച്ച് ഉണ്ണിത്താന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ഷാഫി എ ഗ്രൂപ്പല്ലെന്ന് പറഞ്ഞ ഉണ്ണിത്താന്‍ ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനമുന്നയിച്ചു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ പെട്ടിതാങ്ങികളാണ്. ആശാന് വേണ്ടി ശിഷ്യന്‍ ഇറങ്ങിയിരിക്കുന്നു. യൂത്ത് കോണ്‍?ഗ്രസ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം ചിലര്‍ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

വ്യാജ.ഐ ഡികളില്‍ നിന്ന് തനിക്കെതിരെ സോഷ്യല്‍ മീഡിയ അക്രമം വര്‍ദ്ധിക്കുന്നുവെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു . ഇത് സ്വഭാവികമായി വന്നതല്ല ആസൂത്രിതമാണ്. ഷാഫി പറമ്പില്‍.എ ഗ്രൂപ്പ് ആണെന്നു പറഞ്ഞാല്‍ അത് ലോകത്തിലെ ഏട്ടാമത്തെ അത്ഭുതം ആണ്. ഷാഫി പറമ്പിലിനെ ആക്ഷേപിച്ചിട്ടില്ല. ഷാഫി എ ഗ്രൂപ്പ് അല്ലെന്ന് മാത്രമാണ് പറഞ്ഞത്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയപ്പോള്‍ കൂടെ ആരുമുണ്ടായില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിച്ഛായ ഭയന്ന് തലയില്‍ മുണ്ടിട്ടു ഓടി ഒളിച്ചവര്‍ ആണ്. ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ അന്ന് താനും ടി സിദ്ദിഖും മാത്രമാണ് ഉണ്ടായതെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ് പറയുന്നവര്‍ അന്ന് എവിടെ ആയിരുന്നു? താന്‍ ഒരു ആനുകൂല്യവും അതിന്റെ പേരില്‍.പറ്റിയിട്ടില്ല. ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ സംസാരിക്കാന്‍ വയ്യാതെ കിടന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകുന്നതിനു കുറിപ്പടി നല്‍കിയപ്പോള്‍ അത് കീറി എറിഞ്ഞ് അടൂര്‍ക്കാരനെ പ്രസിഡന്റ് ആക്കി. തനിക്കെതിരായ അക്രമം നടത്തുന്നത് അടൂര്‍ കേന്ദ്രീകരിച്ചാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു. തനിക്കെതിരെ ആരോപണം തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Leave a Comment

Your email address will not be published. Required fields are marked *