Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സി.എസ്.ബി സമരം ശക്തമാക്കും: സമര സമിതി

തൃശൂർ: സി.എസ്.ബി ബാങ്ക് വിദേശ ബാങ്കായതിനെ തുടർന്ന് ബാങ്കിൽ നടന്നു വരുന്ന ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നടപടികൾ ക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയും സഹായവുമായി  സംസ്ഥാന തല സമരസഹായ സമിതി നിലവിൽ വന്നു.

തൃശ്ശൂരിൽ ചേർന്ന ജനകീയ കൺവെൻഷൻ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. 

. മുഴുവൻ ജനവിഭാഗങ്ങളുടെയും  ഐക്യം സാധ്യമാക്കി സി.എസ്.ബി സമരത്തെ വിജയിപ്പിക്കണമെന്ന് കെ. ചന്ദ്രൻപിള്ള  ആവശ്യപ്പെട്ടു.

മുൻ മേയർ ഐ.പി. പോൾ, സി.ഐ.ടി.യു  സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ, എ.ഐ.ടി.യു.സി.  ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ,  ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൺ ആവോക്കാരൻ, ബി.എം.എസ്.  സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.കൃഷ്ണൻ,  യു.പി. ജോസഫ്,  പി.കെ.ഷാജൻ, കെ.ജെ. ലതീഷ് കുമാർ, കെ.എസ് .കൃഷ്ണ, എം.ബാലാജി., ടി നരേന്ദ്രൻ, ജോസ് കെ മംഗലം, കാന്തിമതി, ടി.സുധാകരൻ, എൻ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. 

കെ.പി.രാജേന്ദ്രൻ ചെയർമാനും കെ.ചന്ദ്രൻപിള്ള ജനറൽ കൺവീനറുമായുള്ള സംസ്ഥാന തലസമര സഹായ സമിതി രൂപീകരിച്ചു. എളമരം കരീം.എം.പി., ടി എൻ പ്രതാപൻ എം.പി, ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി), വി.രാധാകൃഷ്ണൻ (ബി.എം.എസ്), പി.ബാലചന്ദ്രൻ എം.എൽ.എ.  എന്നിവർ രക്ഷാധികരികളാണ്.

യു.എഫ്.ബി.യു  സംസ്ഥാന കൺവീനർ സി.ഡി ജോസ്സൺ സ്വാഗതം പറഞ്ഞു . സി.എസ്.ബി. ജനകീയ സ്വഭാവം നിലനിർത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം ബി.ഇ .എഫ് .ഐ  സംസ്ഥാന ജന. സെക്രട്ടറി 

എസ്.എസ്.  അനിൽ അവതരിപ്പിച്ചു. ജെറിൻ കെ ജോൺ നന്ദി പറഞ്ഞു.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *