തൃശൂര്‍ വാണിയമ്പാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകന്‍ ആദത്തെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്നാണ് ഡോക്ടേഴ്സ് വ്യക്തമാക്കുന്നത്. കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതിനാലാണ് സ്ഥിതി വഷളാകാതെ കാക്കാനായത്. ഇന്നലെ രാത്രിയോടെയാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. ശുചിമുറിയില്‍ നിന്നാണ് കുഞ്ഞിന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ ഉടനടി കണ്ടെത്താന്‍ സാധിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് തൃശൂര്‍ കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചത്















