Newsskerala

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; വിവാഹ ചടങ്ങിലേക്ക് മിസൈല്‍ പതിച്ച് 2 മരണം

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും സംഘര്‍ഷം. ഇറാനിലെ ബന്ദര്‍ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളില്‍ അമേരിക്കന്‍ ആക്രമണം. വിവാഹചടങ്ങില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതായി ഇറാന്‍ അറിയിച്ചു. മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബന്ദര്‍ അബ്ബാസ്, ഖഷാം ദ്വീപ്, കൊണാര്‍ക്ക്, ചബഹാര്‍, ജാസ്‌ക്, സിരിക് എന്നിവിടങ്ങളില്‍ കനത്ത സ്ഫോടനങ്ങളുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഒരു കുട്ടി ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പെട്ടു. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇറാന്‍ തിരിച്ചടിച്ചാല്‍ ഇതിലും വലിയ ആക്രമണം നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കിയെന്നാണ് ഇറാന്റെ ഐആര്‍ജിസിയുടെ അവകാശവാദം. ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് പ്രത്യാക്രമണം നടത്തിയതായി ഇറാന്‍ അറിയിച്ചു. സാധാരണക്കാര്‍ക്ക് നേര്‍ക്കുള്‍പ്പെടെ അമേരിക്ക നടത്തിയ ക്രൂരവും ഹീനവുമായ ആക്രമണങ്ങളെ തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്ന് ഐആര്‍ജിസി പ്രതികരിച്ചു. തങ്ങളുടെ മിസൈല്‍ ആക്രമണത്തില്‍ നിരവധി സൈനികരുടെ ഉപകരണങ്ങളും ഹെലികോപ്റ്ററുകളും കെട്ടിടങ്ങളും തകര്‍ന്നെന്ന് ഇറാന്‍ അവകാശപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *