മുംബൈ: ചെക്ക് കേസില്‍ പ്രതിയായ മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് ഒരു വര്‍ഷം തടവും 5.3 കോടി രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പ്രവാസി വ്യവസായിയുടെ പരാതിയുള്‍പ്പെടെ നാല് കേസുകളിലാണ് മാണി സി. കാപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മുംബൈ ബോറിവില്ലി കോടതിയുടെതാണ് ഉത്തരവ്.
ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
ചെക്ക് കേസ്; മാണി സി. കാപ്പന്‍ എംഎല്‍എയ്ക്ക് തടവ്












