Newsskerala

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്, സംഘര്‍ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെതിരെ പ്രചാരണം ശക്തമാക്കാന്‍ എന്‍ഡിഎ. ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ചു. ബിജെപി വനിത പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. കറുത്ത കൊടികളുമായി ബിജെപി നേതാക്കള്‍ എത്തി.ഡല്‍ഹി മുഖ്യമന്ത്രിയും മാര്‍ച്ചില്‍ പങ്കെടുത്തു. പൊലീസ് ബിജെപി നേതാക്കളെ നടഞ്ഞു.

രണ്ടാമത്തെ ബാരിക്കേഡ് കടക്കാനുള്ള ശ്രമത്തിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രാഹുലിന്റെ കോലം കത്തിച്ചു. എന്നാല്‍ പ്രതിഷേധം തുടങ്ങിവെച്ച മുഖ്യമന്ത്രി നേരത്തെ തന്നെ മടങ്ങി. ‘വനിതാ സംവരണം ഇല്ലാതാക്കിയതില്‍ ലജ്ജിക്കൂ’ എന്ന് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.

Leave a Comment

Your email address will not be published. Required fields are marked *