പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സിഐക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. ഇടതുപക്ഷ പ്രവര്‍ത്തകരോട് മാന്യത വിട്ട് പെരുമാറിയാല്‍, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഭീഷണിപ്പെടുത്തി. പൊലീസ് ഗുണ്ടായിസം കാണിച്ചാല്‍, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാന്‍ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയില്‍ ആയിരുന്നു ഭീഷണി പ്രസംഗം.
ഇഡിയെ ആക്രമിച്ചത് സാമ്പിള്‍ മാത്രമെന്ന് പാലക്കാട്ടെ സിപിഎം ജില്ലാ സെക്രട്ടറി














