തിരുവനന്തപുരം: തലസ്ഥാനത്ത് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തതത്. പ്രതികള്‍ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് കോടതിയെ അറിയിച്ചു. പ്രതികളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
അതേ സമയം കേസിലെ മുഖ്യപ്രതിയായ ദിനകറിനെ ഇന്ന് അറസ്റ്റ് ചെയ്തു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം പുറത്തേക്കിറങ്ങിയപ്പോള്‍ കൈകൊണ്ടും കമ്പുകൊണ്ടും ആക്രമണം നടത്തിയത് വട്ടിയൂര്‍ക്കാവ് സ്വദേശിയായ ദിനകറാണ്. വട്ടിയൂക്കാവ് പൊലിസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു ദിനകര്‍. കൊടുങ്ങാനൂര്‍ ബ്രാഞ്ച് അംഗമാണ് ദിനകര്‍. ഇനി ആറ്റുകാല്‍ മുന്‍ കൗണ്‍സിലര്‍ ഉണ്ണി, പാളയം സന്തോഷ് എന്നിവരെ പിടികൂടാനുണ്ട്.














