Newsskerala

കുന്നംകുളത്ത് ബസിന്റെ മരണപ്പാച്ചില്‍,5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; 2 പേർ മരിച്ചു, 25 പേര്‍ക്ക് പരിക്ക്, 10 പേരുടെ നില ഗുരുതരം

തൃശൂര്‍: കുന്നംകുളത്ത്  സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 2 പേർ മരിച്ചു. കാറില്‍ യാത്രചെയ്ത വിദ്യാര്‍ഥിനി റിയ ഫാത്തിമയാണ് മരിച്ചത്. ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പുറപ്പെട്ട ലിമിറ്റഡ് സ്റ്റോപ്പ്  ബസ് കുന്നംകുളം പാറേമ്പാടത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടരയോടു കൂടിയാണ് അപകടം. പരിക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം ഒരു കാറിലും പിന്നീട് വാന്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിങ്ങനെ അഞ്ച് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളെ തകര്‍ത്ത ശേഷം ഒരു വീടിന്റെ മതിലും തകര്‍ത്ത് ബസ് വീട്ടുമുറ്റത്താണ് വന്നുനിന്നത്.

Leave a Comment

Your email address will not be published. Required fields are marked *