കാസർകോടിന് കിരീടം
തൃശൂര്‍: ഭാവിയിൽ, ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായി കുടുംബശ്രീ കലോത്സവം മാറുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ . കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും, കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനും കഴിയണം. 2025 നവംബറിൽ കേരളത്തെ സമ്പൂർണ ദാരിദ്ര്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾക്ക് കുടുംബശ്രീയുടെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അരങ്ങ് – 2023 “ഒരുമയുടെ പലമ” കുടുംബശ്രീ സംസ്ഥാനതല കലോത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരന്നു പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ . പതിനാല് ജില്ലകളില്‍ നിന്നായി അറുപത്തി ആറിലേറെ ഇനങ്ങളില്‍ മൂവായിരത്തിലേറെ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച അരങ്ങില്‍ 172 പോയിന്‍റോടെ കാസര്‍കോട് ജില്ല കലോത്സവ ചാമ്പ്യൻമാരായി. 136 പോയിന്റോടെ കോഴിക്കോട് ജില്ലയും 131 പോയിന്റോടെ കണ്ണൂർ ജില്ലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ആതിഥെയരായ തൃശ്ശൂർ നാലാം സ്ഥാനം കരസ്തമാക്കി. കല – സാമൂഹിക – സാംസ്കാരിക രംഗത്തെ വികസന പ്രക്രിയയിൽ അവഗണിക്കാൻ കഴിയാത്ത പ്രസ്ഥാനമായി കുടുംബശ്രീ മാറിയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. അടുക്കളയിൽ നിന്നും സാമൂഹിക സ്വീകാര്യത ലഭിക്കുന്ന പൊതു ഇടങ്ങളിലേക്കും മുഖ്യധാരയിലേക്കും നേതൃ നിരയിലേക്കും കടന്ന് ചെല്ലാൻ സാധാരണക്കാരായ സ്ത്രീകൾക്ക് കുടുംബശ്രീ കരുത്തു നൽകിയെന്നും മന്ത്രി പറഞ്ഞു. കലോത്സവ വിജയികൾക്കുള്ള പുരസ്‌കാരവിതരണവും, മികച്ച സി ഡി എസുകൾ, ഘോഷയാത്രയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പഴയന്നൂർ, അന്തിക്കാട്, ചൊവ്വന്നൂർ ബ്ലോക്കുകൾ, ജീവൻദീപം ഒരുമ ഇൻഷുറൻസ് ജില്ലയിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ സി ഡി എസ്സുകൾ എന്നിവയ്ക്കുള്ള പുരസ്‌കാര വിതരണവും മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ഡോ. ആർ ബിന്ദു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ എന്നിവർ സംയുക്തമായി നിർവഹിച്ചു. കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷൻ കോർഡിനേറ്റർ ഡോ. കവിത , കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവല്ലൂർ മുരളി . കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, തൃശ്ശൂർ കോര്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ ഷാജൻ, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോർഡിനേറ്റർ എസ്. സി നിർമൽ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ രതീഷ്കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
ReplyForward |