Newsskerala

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗം അപകടത്തിന് കാരണമായെന്ന്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം ബസിന്റെ അമിത വേഗമെന്ന് മോട്ടോര്‍ വാഹന വകപ്പിന്റെ റിപ്പോര്‍ട്ട്. റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം നഷ്ടമായതും അപകട കാരണമായി. അപകട സ്ഥലത്ത് അടുത്തടുത്തായി രണ്ട് വളവുകളുണ്ടായിരുന്നു. ഇരട്ടിയില്‍ അധികം വേഗത്തിലെത്തിയ ബസിന് രണ്ടാമത്തെ വളവിലെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടമായെന്നും ഗതാഗത കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ ചങ്ങരംകുളം സ്വദേശി ഷബീറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി
വളവുകളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ അപകടത്തില്‍ പെട്ട ബസ് ഓടിയത് ഇരട്ടിയില്‍ അധികം വേഗത്തിലെന്നാണ് എംവിഡി കണ്ടെത്തല്‍. അമിത വേഗത ഹൈഡ്രോപ്ലെയിനിങ്ങിനും കാരണമാവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷബീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ജൂലൈ 26ന് നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *