തൃശൂര്‍:വടക്കേ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരും യുവാവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട സിവില്‍ പൊലീസ് ഓഫീസറെ മര്‍ദിച്ച കേസില്‍ വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെ (25) ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.ബസ് ജീവനക്കാരുമായുള്ള തര്‍ക്കത്തിനിടെ യുവാവ് അക്രമാസക്തനാവുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണിന്റെ നെറ്റിക്ക് പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയും പ്രതി കയ്യേറ്റത്തിന് ശ്രമിച്ചു.
വടക്കേ ബസ് സ്റ്റാന്‍ഡില്‍ പോലീസുകാരനെ മര്‍ദിച്ചയാളെ പിടികൂടി






