Newsskerala

httമെസ്സി വിവാദം: തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് സ്‌പോണ്‍സര്‍മാര്‍ക്കെതിരെ 19 കേസുകള്‍

തിരുവനന്തപുരം: ലോകഫുട്‌ബോളിലെ ഇതിഹാസതാരം ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലേക്ക് എത്തിക്കാനെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍. പൊലീസിന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ അവഗണിച്ചു. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌പോണ്‍സര്‍മാരുടെ പശ്ചാത്തലം പൊലീസ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു.സ്‌പോണ്‍സര്‍മാര്‍ക്കെതിരെ 19 കേസുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വഞ്ചനാക്കുറ്റത്തിന് ഉള്‍പ്പെടെ നിയമനടപടി നേരിടുന്നവരാണ് സ്‌പോണ്‍സര്‍മാരെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോയത്. അര്‍ജന്റീനയെ കൊണ്ടുവരുന്നതിനുളള ഫണ്ടിന്റെ  ഉറവിടം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചേക്കാമെന്നും ഇത് സംസ്ഥാന സര്‍ക്കാരിന് എതിരെയുളള നടപടിയായി ചിത്രീകരിക്കപ്പെടുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഒരു അന്താരാഷ്ട്ര മത്സരം നടത്തേണ്ട നടപടിക്രമം പാലിച്ചിട്ടില്ല. ഒരു സ്വകാര്യ ചാനലിനുളള പ്രമോഷന്‍ പരിപാടിയായി വ്യാഖ്യാനിച്ചേക്കാം. അതീവശ്രദ്ധയോടെ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യണമെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *