ബെംഗളൂരു: ബിടതിയില്‍ കെ.എസ്.ആര്‍ ടി സി.ബസ് അപകടത്തില്‍ പെടുത്താന്‍ മൂന്നിലധികം പേര്‍ ബസിന് നേരെ മുട്ടയെറിഞ്ഞു. മൂന്ന് തവണ മുട്ടയേറ് ഉണ്ടായി. ബസില്‍ പന്ത്രണ്ട് യാത്രക്കാരുണ്ടായിരുന്നെന്ന് ഡ്രൈവര്‍ സുരേഷ് പ്രതികരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണ്, മറ്റൊരു കെഎസ്ആര്‍ടിസി ബസിന് നേരെ കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്. വാഹനം നിര്‍ത്തുന്നത് അപകടം ആണെന്നു മനസ്സിലാക്കിയാണ് മുന്നോട്ട് പോയതെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറഞ്ഞു. സംഭവം നടന്നത് ബാംഗ്ലൂര്‍ വിട്ട് 30 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണെന്നും ഡ്രൈവര്‍ പറയുന്നു. ആക്രമിച്ച സംഘമാരെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











