തിരുവനന്തപുരം: സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മതങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സ്ത്രീ തുല്യത അംഗീകരിയുന്നതില്‍ വിമുഖത കാണിക്കുന്നുവെന്ന് എം എ ബേബി പ്രതികരിച്ചു. കാന്തപുരത്തിന്റെ പ്രതികരണം അതിന്റെ ഭാഗമാണ്. ആര്‍എസ്എസും മോഹന്‍ ഭാഗവതും ഇതേ സ്വരത്തില്‍ പറഞ്ഞിട്ടുണ്ട്. അതിന് സമാനമാണ് കാന്തപുരത്തിന്റെയും പ്രസ്താവന. കാന്തപുരത്തിന്റെ പ്രസ്താവന ഭരണ ഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. പ്രതികരണങ്ങള്‍ നടത്തുന്നവര്‍ സ്വയം പരിശോധന നടത്തണമെന്നും എം എ ബേബി പറഞ്ഞു. മത ശാസനയല്ല ഭരണഘടനാ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം. ഭരണഘടനാ മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് കാന്തപുരത്തിന്റെ പ്രസ്താവനയെന്ന് വിമര്‍ശിച്ച എം എ ബേബി, കാന്തപുരം സ്വയം പരിശോധിക്കണമെന്നും വിമര്‍ശിച്ചു.
അതേസമയം, കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയോടുള്ള എതിര്‍പ്പ് വ്യക്തമാക്കി വിവിധ നേതാക്കള്‍ രംഗത്ത് വന്നതോടെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് സുന്നി സംഘടനകള്‍.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ എം എ ബേബി






