കൊച്ചി: മാസപ്പടി കേസില്‍ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ.ടി. ഇഡിക്ക് മുന്നില്‍ ഹാജരായി. രാവിലെ 10 മണിയോടെയാണ് വീണ ഇഡിക്ക് മുന്നില്‍ ഹാജരായത്. കാറില്‍ വീണയോടൊപ്പം ഭര്‍ത്താവ് മുഹമ്മദ് റിയാസ് എംഎല്‍എയുമുണ്ടായിരുന്നു. വീണയോട് വെള്ളിയാഴ്ച ഹാജരാകന്‍ ഇഡി നിര്‍ദേശിച്ചിരുന്നു.എന്നാല്‍ ആരോഗ്യസംബന്ധമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന്് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇഡി ചോദിച്ചറിയും. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്നും എന്ത് സേവനമാണ് നല്‍കിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇ ഡി ഇന്ന് വ്യക്തത വരുത്തിയേക്കും. പണം ഉപയോഗിച്ച് സ്വത്തുക്കള്‍ സമ്പാദിച്ചെങ്കില്‍ അത് കണ്ടുകെട്ടാനും ഇ ഡി നീക്കം നടത്തിയേക്കും. ശശിധരന് കര്‍ത്തയുടെ കമ്പനിയായ ഋശരജഘല് നിന്നും ലക്ഷങ്ങള്‍ വായ്പ ലഭിച്ച സാഹചര്യവും തിരിച്ചടവും വീണക്ക് വിശദീകരിക്കേണ്ടിവരും. കേസില്‍ ഇന്നലെ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന് ശരണ്‍ എസ് കര്‍ത്ത എന്നിവരെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരണ്‍ എസ് കര്‍ത്ത. സിഎംആര്‍എല്‍, എം-പവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ എസ് കര്‍ത്ത. പിഎംഎല്‍എ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
മാസപ്പടി കേസ്; വീണ ഇഡിക്ക് മുന്നിലെത്തി















