Newsskerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് :മത്സരിക്കുമെന്ന് അന്‍വര്‍

നിലമ്പൂര്‍ : തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. മലയോര ജനതയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും വിജയ പ്രതീക്ഷയുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി.
നാളെ നാമനിര്‍ദേശ പത്രിക നല്‍കും. എന്നെ ഞാനാക്കിയത് നിലമ്പൂരിലെ ജനങ്ങളാണ്.അവര്‍ എന്നെ കൈവിടില്ല. പിണറായി വിജയന് പിന്നില്‍ നില്‍ക്കുന്നത് വി.ഡി. സതീശനും ഷൗക്കത്തുമാണ്. ഇവര്‍ക്കെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിക്കുന്നതില്‍ നിന്ന് പിവി അന്‍വറിനെ അനുനയിപ്പിക്കാനാന്‍ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *