Newsskerala

പരസ്യത്തിൽ പലിശയില്ല; ഇഎംഐയിൽ കൊള്ളയോ ? ഓക്സിജൻ ഷോറൂമിനെതിരെ വ്യാപക പരാതി

തൃശൂർ : ക്രെഡിറ്റ് കാർഡ് ഇഎംഐയിൽ പലിശ ഈടാക്കില്ലെന്ന് അറിയിച്ച് ഫ്രിഡ്ജ് വിൽപ്പന നടത്തിയ ശേഷം പലിശത്തുക ഈടാക്കുന്നതായി ഓക്സിജൻ ഷോറൂമിനെതിരെ ഉപഭോക്താക്കളുടെ പരാതി. പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് നിയമനടപടിയുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് ഉപഭോക്താക്കൾ. ജൂലൈയിൽ തൃശൂരിലെ ഓക്സിജൻ ഷോറൂമിൽനിന്ന് ഫ്രിഡ്ജ് വാങ്ങിയ ഉപഭോക്താവിനാണ് 4 മാസം പിന്നിട്ടിട്ടും ഇഎംഐയോടൊപ്പം പലിശത്തുക ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ആറുമാസത്തേക്ക് പ്രതിമാസം 5,177 രൂപ വീതമാണ് ഇഎംഐ നിശ്ചയിച്ചിരുന്നത്. ക്രെഡിറ്റ് കാർഡ് ഇഎംഐയ്ക്ക് പലിശയില്ലെന്ന ഉറപ്പിലാണ് ഉൽപ്പന്നം വാങ്ങിയതെന്നാണ് ഉപഭോക്താവിന്റെ ആരോപണം. എന്നാൽ ബില്ലിൽ പറഞ്ഞ വ്യവസ്ഥകൾക്ക് വിരുദ്ധമായി പലിശ 200 മുതൽ 350 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തിയതോടെ ഷോറൂമിൽ പരാതി അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടതായി പറയുന്ന മറ്റ് ഉപഭോക്താക്കളും നിയമനടപടിയിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ്. പലിശരഹിത ഇഎംഐ വാഗ്ദാനം നൽകി ഉപഭോക്താക്കളെ ആകർഷിച്ചശേഷം അധിക തുക ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *