Newsskerala

ഇടുക്കിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ജെറിന്‍ (38) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ദിവ്യ (29), നവ്യ (26) എന്നിവരെ പരിക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അജിന്‍ (36) പീരുമേട് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇടുക്കി ഏലപ്പാറക്ക് സമീപം മലയോര ഹൈവേയില്‍ നാലാം മൈലിലാണ് അപകടം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്

Leave a Comment

Your email address will not be published. Required fields are marked *