തിരുവനന്തപുരം: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍ അടക്കം അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമമടക്കം ഗുരുതര വകുപ്പുകള്‍ പ്രത്യേക അന്വേഷണ സംഘം ചുമത്തിയേക്കും. വകുപ്പുതല നടപടിക്കും എസ്‌ഐടി ഉടന്‍ ശുപാര്‍ശ നല്‍കും. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് എസ്‌ഐടി നാളെ ഡിജിപിക്ക് സമര്‍പ്പിക്കും. കേസ് അട്ടിമറിച്ചെന്ന് ആക്ഷേപം നേരിടുന്ന എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണവും അന്വേഷണ പരിധിയിലേക്ക് എത്തും.
കരിങ്കൊടി പ്രതിഷേധത്തിനിടെ ലോക്കല്‍ പൊലീസിന്റെ വലയത്തിലിരിക്കെയാണ് എ ഡി തോമസ് അടക്കമുള്ള കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍നിന്ന് ഇറങ്ങിവന്ന ഗണ്‍മാനും മറ്റ് പൊലീസുകാരും ലാത്തികൊണ്ട് തലയ്ക്ക് അടിച്ചതെന്ന് എസ്‌ഐടിക്ക് വ്യക്തമായിട്ടുണ്ട്.













