Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂരിലെ ജനങ്ങള്‍ ബുദ്ധിയുള്ളവര്‍, മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നു, പത്മജാ വേണുഗോപാല്‍

തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിന്റെ അധികാരം കോക്കസിന്റെ കൈയിലാണെന്നും,  അവരാണ് ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ബി.ജെ.പി നേതാവ് പത്മജാ വേണുഗോപാല്‍ പറഞ്ഞു. ഈ കോക്കസാണ് കെ.മുരളീധരനെ കുഴിയില്‍ ചാടിച്ചത്.  ആരാണ് കുഴിയില്‍ ചാടിച്ചതെന്ന് അദ്ദേഹം തന്നെ പറയട്ടെ.
കെ.മുരളീധരന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ല. ഉചിതമായ തീരുമാനം എടുക്കാന്‍ അദ്ദേഹത്തിന് അറിയാമെന്നും പത്്മജ പറഞ്ഞു. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അവര്‍ പറഞ്ഞു.

തൃശ്ശൂരില്‍ രാഷ്ട്രീയം പഠിച്ചാല്‍ എവിടെയും പ്രവര്‍ത്തിക്കാം എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.തൃശൂരിലെ കോണ്‍ഗ്രസിലെ എല്ലാവരും മോശം ആളുകള്‍ അല്ല.നല്ല ആളുകളുടെ കൈയ്യില്‍ അധികാരം ഇല്ല.

കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല.നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരന്‍. രാഷ്ട്രീയമായി രണ്ട് ചേരിയില്‍ ആണെങ്കിലും സ്‌നേഹത്തിന്  ഒരു കുറവും ഇല്ല.മാന്യമായ തോല്‍വി അല്ല മുരളീധരന്റേത് .അതില്‍ വേദന ഉണ്ട്. .തന്നെ പരാജയപ്പെടുത്തിയവര്‍ തന്നെ ആണ് സഹോദരന്‍ മുരളിയേയും തോല്പിച്ചതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു

 ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോള്‍ അറിഞ്ഞത്.തെറ്റിദ്ധാരണ ആയിരുന്നു കൂടുതല്‍.കോണ്‍ഗ്രസ് പറഞ്ഞു ഭയപ്പെടുത്തിയതാണ്.വര്‍ഗീയത പറയുന്നത് കോണ്‍ഗ്രസ് ആണ്.കേരളത്തില്‍ ഇനിയും താമര വിരിയുമെന്നും പത്്മജ വേണുഗോപാല്‍ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *