തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാനില്‍ ആരും രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസുകാരനെ പിടിച്ച കേസില്‍ സമഗ്ര അന്വേഷണം നടക്കും. ആരുമായി ബന്ധമുണ്ടെങ്കിലും തെറ്റ് ചെയ്താല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുട്ടവിമലാദിത്യയെ മാറ്റിയിട്ടില്ല. അദ്ദേഹം സ്വകാര്യ ആവശ്യത്തിന് അവധിയില്‍ പോയതാണ്. വിമലാദിത്യയും നിശാന്തിനിയും മിടുക്കരായ ഉദ്യോഗസ്ഥരാണ്. അവരെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി
തൂഫാന്‍:യൂത്ത് കോണ്‍ഗ്രസുകാരനെ പിടിച്ച കേസില്‍ സമഗ്രഅന്വേഷണം നടക്കുമെന്ന് ചെന്നിത്തല












