Newsskerala

സിനിമാതാരം തൃഷയ്ക്കെതിരായ അശ്ലീല പരാമര്‍ശം: ഉദയനിധി സ്റ്റാലിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി ടിവികെ

ചെന്നൈ: പ്രമുഖ തമിഴ് സിനിമാതാരം തൃഷയ്ക്കെതിരെ അശ്ലീലവും ദ്വയാര്‍ത്ഥമുള്ളതുമായ പരാമര്‍ശം നടത്തിയ തമിഴ്നാട് പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിജയ്യുടെ പാര്‍ട്ടി തമിഴക വെട്രി കഴകം ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കി.
തഞ്ചാവൂരില്‍ കാവേരി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ റാലി പ്രസംഗത്തിനിടെയായിരുന്നു വിവാദ സംഭവം. മുഖ്യമന്ത്രി ജോസഫ് വിജയ്യെ വിമര്‍ശിച്ചു സംസാരിക്കുന്നതിനിടെ സദസ്സില്‍ നിന്ന് ആരോ ‘തൃഷ, തൃഷ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഉദയനിധി നടത്തിയ അധിക്ഷേപകരമായ ദ്വയാര്‍ത്ഥ പ്രയോഗമാണ് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയത്.

പൊതുവേദിയില്‍ വച്ച് ഒരു സ്ത്രീയെ വസ്തുവല്‍ക്കരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ഉദയനിധി സ്റ്റാലിന്‍ പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവിന്റെ  സംസ്‌കാരശൂന്യമായ പ്രയോഗത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് ടിവികെയുടെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *